കോഴിക്കോട് : സൗത്ത് ഇന്ത്യൻ ബാങ്ക് കോഴിക്കോട് മെയിൻ ബ്രാഞ്ച് ഇനി മുതല്‍ കോഴിക്കോട് ജെയിൽ റോഡിലുള്ള ഡ്രീംസ് പ്ലേസിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ് ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു.
ബ്രാഞ്ചിലെ എടിഎം സൗകര്യം ദി പാരിസൺസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എൻ. കെ. മുഹമ്മദ് അലിയും, സ്ട്രോങ് റൂം ആസ്റ്റർ മിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ബഷീർ ഉട്ടേരിയും ഉദ്ഘാടനം ചെയ്തു.
സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജറും റീജിയണൽ ഹെഡുമായ ജാക്വലിൻ എം ഫെർണാണ്ടസ്, ക്ലസ്റ്റർ ഹെഡ് പി.പ്രശാന്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.